aa

നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇൻ ദുബായ് എന്ന ചിത്രത്തിൽ അനീഷ് ജി. മേനോൻ, അനു സിതാര, അജു വർഗീസ്, ഹരീഷ് കണാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അനീഷ് ജി. മേനോൻ മുഴുനീളെ വേഷത്തിൽ എത്തുന്ന ആദ്യ സിനിമയാണ് മോമോ ഇൻ ദുബായ്. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സക്കരിയ, പി.ബി. അനീഷ്, ഹാരീസ് ദേശം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വ്യത്യസ്തമായ പ്രമേയാണ് ചിത്രത്തിന്റേത്.സക്കരിയയും ആസിഫ് കക്കോടിയയും ചേർന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ മുഹ സിൻ പരാരി. പൂർണമായും ദുബായ് യുടെ പശ്ചാത്തലത്തിലാണ് മോമോ ഇൻ ദുബായ് ഒരുങ്ങുന്നത്.