ലണ്ടൻ: ജനിതക മാറ്റം വന്ന കൊറോണ വൈറസ് യൂറോപ്പിൽ അതിവേഗം പടരുന്നെന്ന് റിപ്പോർട്ട്. മഹാമാരി യൂറോപ്പിനെ പ്രതിസന്ധിയുടെ മുനമ്പിൽ നിർത്തുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ എത്തിയത് കൊവിഡ് പ്രതിരോധത്തിന് പുതവഴി കാട്ടിയെങ്കിലും യൂറോപ്പിലെ 53 രാജ്യങ്ങളിൽ പകുതിയിലും വൈറസ് വ്യാപനം അതിവേഗം നടക്കുകയാണ്. ഇതിൽ 22 രാജ്യങ്ങളിലാണ് വൈറസിന്റെ പുതിയ വകഭേദം പടർന്നുപിടിക്കുന്നത്.
ലക്ഷത്തിൽ 150 ലേറെ പേരാണ് യൂറോപ്പിൽ രോഗബാധിതരാകുന്നതെന്നത് ആശങ്ക ഉയർത്തുന്നുവെന്ന് ഡബ്ല്യിയു.എച്ച്.ഒ യൂറോപ് മേഖല ഡയറക്ടർ ഹാൻസ് ക്ലുഗ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആകണ്ടെത്തിയ പുതിയ വകഭേദം ഏറ്റവും നാശം വിതക്കുന്നത് ബ്രിട്ടനിലാണ്.