twitter-suspended

വാഷിംഗ്​ടൺ: കാപ്പിറ്റോൾ കലാപത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ട് വീണു. ട്രംപിന്റെ സമീപകാല ട്വീറ്റുകൾ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ട്വിറ്റർ വിശദീകരിച്ചു. ഒമ്പത് കോടിയ്ക്കടുത്ത് ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ടാണ് ട്രംപിന് നഷ്ടമായത്.

അതേസമയം, താല്‍കാലിക വിലക്കിനെതിരെ അമേരിക്കൻ പ്രസിഡന്റുമാർ ഉപയോഗിക്കുന്ന @POTUS എന്ന അക്കൗണ്ടിലൂടെ ട്വിറ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച ട്രംപ് നമ്മളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും താൻ സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം നിർമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.

എന്നാൽ സ്വന്തം അക്കൗണ്ടിന് സ്ഥിര വിലക്ക് വന്നതോടെ ഈ ട്വീറ്റുകളും ട്വിറ്റർ നീക്കി. നിലവിൽ അനിശ്ചിതകാലത്തേക്ക് ട്രംപിനെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കിയിരിക്കുകയാണ്.