chinese-army

ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാ സൈന്യം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെകിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ചൈനീസ് സൈനികൻ വഴിതെറ്റി അബദ്ധത്തിൽ വഴി തെറ്റി അതിർത്തി കടന്നതെന്നാണ് സൂചന. സൈനികനെ ഉടൻ തിരിച്ചയയ്ക്കും. അതിർത്തി മീറ്റിംഗ് പോയിന്റിൽ ചൈനീസ് പട്ടാളക്കാരനെ തിരിച്ചയയ്ക്കുന്നതിനുള്ള ഔപചാരിക നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞവർഷവും ഒക്ടോബറിൽ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് ഒരു ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.