കൊച്ചി: ആഗോളചലനങ്ങളുടെ ചുവടുപിടിച്ച് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റദിവസം പവന് 960 രൂപ ഇടിഞ്ഞ് വില 37,040 രൂപയായി. 120 രൂപ താഴ്‌ന്ന് 4,630 രൂപയാണ് ഗ്രാമിന്. നാലുദിവസത്തിനിടെ പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയും കുറഞ്ഞു.
ഇടിവിന് പിന്നിൽ
ഓഹരി വിപണികളുടെ തിരിച്ചുകയറ്റം
അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ ഉയർന്ന യീൽഡ് (ലാഭം)
ബൈഡൻ ഭരണകൂടം മികച്ച ഉത്തേജ പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന
ആഗോളത്തകർച്ച
രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 1,917 ഡോളറായിരുന്നത് 1,831 ഡോളറിലേക്ക് ഒരുവേള ഇടിഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് പിന്നീട് 1,849 ഡോളറിലേക്ക് തിരിച്ചുകയറി.
₹960
പവന് ഇന്നലെ 960 രൂപയും ഗ്രാമിന് 120 രൂപയും ഇടിഞ്ഞു