covid-fear

ജക്കാർത്ത: കൊവിഡ് ഭീതി മൂലം വിമാനത്തിലെ സീറ്റ് മുഴുവൻ ബുക്ക് ചെയ്ത് ഇന്തൊനേഷ്യൻ സ്വദേശിയും കോടീശ്വരനുമായ റിച്ചാ‌‌ർഡ് മുൽജദി. ഭാര്യ ഷാൽവൈൻ ചാംഗുമായുള്ള ബാലി യാത്രയ്ക്കായി ലയൺ എയർ വിമാനത്തിലെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തതായി റിച്ചാർഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. വിമാനത്തിൽ ഒറ്റയ്ക്കിരിക്കുന്നതിന്റെയും ഒഴിഞ്ഞ സീറ്റുകളുടേയും ഫോട്ടോ റിച്ചാർഡ് ഇൻസ്റ്റ സ്‌റ്റോറിയിൽ ചേർത്തിരുന്നു. വിമാനത്തിൽ തങ്ങൾ മാത്രമല്ലായിരുന്നെങ്കിൽ യാത്ര മാറ്റി വയ്ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 റിച്ചാർഡ് പറഞ്ഞത് നുണയെന്ന വിമാനക്കമ്പനി

എന്നാൽ, വിമാനത്തിലെ രണ്ട് സീറ്റുകൾ മാത്രമാണ് റിച്ചാർഡിന്റെ പേരിൽ ബുക്ക് ചെയ്തിരുന്നതെന്ന് ലയൺ എയർ ഗ്രൂപ്പ് വക്താവ് അറിയിച്ചു. മുഴുവൻ സീറ്റുകൾ ബുക്ക് ചെയ്യണമെങ്കിൽ വൻ തുക ചെലവാക്കേണ്ടി വരും. മുഴുവൻ സീറ്റുകളും റിച്ചാർഡ് ബുക്ക് ചെയ്തതായി ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കമ്പനി വക്താവ് പറയുന്നത്.

ഇന്തൊനേഷ്യയിലെ പ്രമുഖ വ്യവസായിയായ കാർട്ടിനി മുൽജദിയുടെ പേരക്കുട്ടിയായ റിച്ചാർഡ് മുമ്പൊരിക്കൽ തന്റെ നായക്കുട്ടിയ്ക്ക് കാർ വാങ്ങി നൽകിയതിന് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.

2018 ൽ മയക്കുമരുന്ന് സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും റിച്ചാർഡ് അറസ്റ്റിലായിരുന്നു.