റിയാദ്: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്.
സൽമാൻ രാജാവ് വാക്‌സിൻ കുത്തിവയ്പ്പെടുക്കുന്ന ദൃശ്യം സൗദി വാർത്ത ഏജൻസി പുറത്ത് വിട്ടു.
2020 ഡിസംബർ 17നാണ് സൗദി അറേബ്യ വാക്‌സിൻ വിതരണം ആരംഭിച്ചത്. ഫൈസറിന്റെ വാക്‌സിനാണ് സൗദിയിൽ വിതരണം ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്‌സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകടസാദ്ധ്യതയുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കാണ് കുത്തിവയ്പ്പ് എടുക്കുന്നത്. മറ്റുള്ളവരെയെല്ലാം മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി. പൗരന്മാർക്കും സൗദിയിലെ താമസക്കാർക്കും സൗജന്യമായിട്ടാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്.