lic-ananda

ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ ഏജന്റിന്റെ സഹായത്താൽ കടലാസ്‌രഹിത നടപടികളോടെ എളുപ്പം നേടാൻ സഹായിക്കുന്ന എൽ.ഐ.സിയുടെ ആത്മനിർഭർ ഏജന്റ്‌സ് ന്യൂ ബിസിനസ് ഡിജിറ്റൽ ആപ്ളിക്കേഷൻ (ആനന്ദ) മുഖേന ഇനി ആദ്യ പ്രീമിയവും അടയ്ക്കാം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ., വാലറ്റുകൾ എന്നിവ വഴി പണമടയ്ക്കാവുന്നതാണ്.

ഇതുവരെ ഏജന്റുമാർ വഴിയായിരുന്നു അടയ്ക്കാൻ സൗകര്യം. യുലിപ് പ്ളാനുകളിലും ഡിജറ്റൽ ആപ്ളിക്കേഷൻ വഴി നിക്ഷേപം നടത്താം. കൊവിഡ് കാലത്ത് സാമൂഹിക അകലം 'ന്യൂ നോർമൽ" ആയി മാറിയ പശ്‌ചാത്തലത്തിൽ ഏജന്റുമാരെ നേരിൽ കാണാതെ തന്നെ പുതിയ ഇൻഷ്വറൻസ് പോളിസി എടുക്കാൻ സഹായിക്കുന്നതാണ് ആനന്ദ ഡിജിറ്റൽ ആപ്ളിക്കേഷൻ. ഉപഭോക്താക്കൾക്ക് വീട്/ഓഫീസ് തുടങ്ങി എവിടെ നിന്നും പുതിയ എൽ.ഐ.സി ഈ ആപ്പ് വഴി വാങ്ങാം.