blasters

മഡ്ഗാവ് : നിരാശപ്പെടുത്തുന്ന പ്രകടനംകൊണ്ട് ആരാധകരെ വെറുപ്പിച്ച കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്.സിയെ നേരിടും. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ 10-ാം മത്സരമാണിത്. ഇതേവരെ ഒറ്റക്കളി മാത്രം ജയിച്ച മഞ്ഞപ്പട ആറുപോയിന്റുമായി 11 ടീമുകളുള്ള ഐ.എസ്.എല്ലിൽ പത്താം സ്ഥാനത്താണ്. ഒഡിഷ മാത്രമാണ് ബ്ളാസ്റ്റേഴ്സിന് പിന്നിലുള്ളത്. കഴിഞ്ഞ കളിയിൽ ഒഡിഷ 4-2ന് ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കില്ലെന്ന് നേരത്തേ ഉറപ്പിച്ചുകഴിഞ്ഞ ബ്ളാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ച് ആത്മാഭിമാനം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

ഒൻപതുകളികളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്ന് ജയിച്ചാൽ ഗോവയെ മറികടന്ന് നാലാം സ്ഥാനത്തെത്താം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്.സി ചെന്നൈയിനെ നേരി‌ടും.

ഒഡിഷ Vs ചെന്നൈയിൻ

(വൈകിട്ട് 5.30 മുതൽ )

ബ്ളാസ്റ്റേഴ്സ് Vs ജംഷഡ്പൂർ

(രാത്രി 7.30 മുതൽ )

സ്റ്റാർ സ്പോർട്സിൽ ലൈവ്