rape-case

റാഞ്ചി: ജാർഖണ്ഡിൽ വീട്ടിൽ അതിക്രമിച്ച് കയറി 50 വയസുകാരിയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ.

ജാർഖണ്ഡിലെ ചിത്രാ ജില്ലയിലെ ഹണ്ടർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോബ്‌ന ഗ്രാമത്തിലാണ് സംഭവം. പ്രദേശ നിവാസികളായ മൂന്നുപേർ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആരോടെങ്കിലും പറഞ്ഞാൽ ബന്ധുക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികൾ മടങ്ങിയതെന്ന് സ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾ നേരത്തെയും ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. സ്ത്രീയുടെ മൊഴിയനുസരിച്ച് പ്രദേശവാസികളായ മൂന്ന് പേർക്കെതിരെ കേസെടുത്തു. ഇതിൽ ബബ്‌ലു പാസ്വാൻ , ബിട്ടു പാസ്വാൻ എന്നിവർ പിടിയിലായി. മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.