അനാർക്കലി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലായിളികളഉടെ പ്രിയങ്കരിയായ നായികയാണ്. പ്രിയാൽ ഗോർ. 2014ൽ സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായാണ് പ്രിയാൽ ഗോറിന്റെ അരങ്ങേറ്റം.. പിന്നീട് മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് ഇപ്പോഴും മലയാളി ആരാധകർ ഏറെയാണ്. ഇപ്പോൾ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരത്തിന്റെ പുതുവർഷാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.. ഗോവയിൽ വച്ചെടുത്ത പുത്തൻ ബിക്കിനി ചിത്രങ്ങളാണ് വൈറലാവുന്നത്.
വിദേസിയായ തന്റെ കാമുകനൊപ്പം ഗോവയിലായിരുന്നു പ്രിയാലിന്റെ പുതുവർഷാഘോഷം.. അതിനിടെ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാവുന്നത്. ചുവന്ന ബിക്കിനി അണിഞ്ഞ് കടൽത്തീരത്ത് സൂര്യാസ്തമയം കണ്ടിരിക്കുന്ന പ്രിയാലിനെ ചിത്രത്തിൽ കാണാം. പോസിറ്റീവായ കുറിപ്പോടെ പുതുവർഷം ആരംഭിക്കുന്നു എന്നും താരം കുറിച്ചു. ഇത് കൂടാതെ ഗോവൻ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മുംബയിലെ ഗുജറാത്തി കുടുംബത്തിലെ അംഗമായ പ്രിയാൽ 2013ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ് താരം.