ന്യൂഡൽഹി: 2019 ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ ബാലകോട്ട് സർജിക്കൽ സ്ട്രൈക്കിൽ 300 പാക് ഭീകരർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ മുൻ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. ആഗാ ഹിലാലിയാണ് ഒരു ടിവി ചർച്ചയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാക്കോട്ടിൽ ഭീകര സാന്നിദ്ധ്യം ഇല്ലെന്നും ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് പാകിസ്ഥാന്റെ പരസ്യ നിലപാട്. ഇതിനെ തള്ളിയാണ് ആഗായുടെ പ്രസ്താവന. ഇന്ത്യൻ സേന അതിർത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് ഹിലാലി വിമർശിച്ചു. 2019 ഫെബ്രുവരി 14ന് പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 250-300 ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും പാകിസ്ഥാൻ ഇത് നിഷേധിച്ചിരുന്നു.