എറണാകുളം മരട് സ്വദേശി റിട്ട. കസ്റ്റംസ് സൂപ്രണ്ട് ജോർജ് മാത്യു പുല്ലാട്ടിന്റെ പുരയിടത്തിലാണ് അസാധാരണ വിളവുമായൊരു തെങ്ങ് റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ശരാശരി നാളികേര ഉത്പാദനം ഒരു തെങ്ങിൽ നിന്ന് 40 എണ്ണമാണെന്നിരിക്കെയാണ് മരടിലെ തെങ്ങിന് മഹത്വം വർദ്ധിക്കുന്നത്. ആണ്ടിൽ ഒരുതവണയേ ഈ തെങ്ങ് കായ്ക്കാറുള്ളു. ഒരുകുലയിൽ 80 തേങ്ങ വരെ ഉണ്ടാകാറുണ്ട് . വീഡിയോ: അനുഷ്‍ ഭദ്രൻ