covid-

കൊവിഡ് രോഗികളുടെ ജീവന് ഭീഷണിയായി ഫംഗസ് ബാധയും ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. 'കാൻഡിഡ ഓറിസ്' എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് എട്ട് പേർ അമേരിക്കയിൽ മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.. 'സി ഓറിസ്' എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2009ൽ ജപ്പാനിലാണ് ആദ്യമായി 'സി ഓറിസ്' ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നീട് പല രാജ്യങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം സ്ഥിരികരിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മുതൽ മരണത്തിന് വരെ ഈ ഫഗസ് ബാധ ഇടയാക്കുമെന്നാണ് കണ്ടെത്തൽ. സാധാരണയായി ആശുപത്രികളിലാണ് ഇത്തരം ഫംഗസിനെ കണ്ടെത്തിയിട്ടുള്ളത്.

അമേരിക്കയിലും ഫ്ലോറിഡയിലെ ഒരു ആശുപത്രിയിൽ വച്ചാണ് കൊവിഡ് രോഗികൾക്കിടയിൽ ഫംഗസ് ബാധയുണ്ടായിരിക്കുന്നത്. രക്തപ്രവാഹം, വ്രണങ്ങൾ, ചെവിയിൽ അണുബാധ തുടങ്ങിയവയാണ് ഫംഗസ് കാരണമുണ്ടാകുന്നത്. ശ്വാസകോശത്തിൽ നിന്നുള്ള സാമ്പിളിലോ മൂത്ര സാമ്പിളിലോ പരിശോധന നടത്തുന്നതിലൂടെയാണ് ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്.

ആദ്യം നാല് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 35 പേരിൽ കൂടി ഫംഗസ് ബാധ കണ്ടെത്തി. ഇതിൽ 20 പേരുടെ വിശദാംശങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മ

അതേസമയം ഫംഗസ് ബാധയുണ്ടായ ശേഷമാണ് എട്ട് പേർ മരിച്ചതെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.