തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എതിര്‍ കക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ച ശേഷം കള്ള വോട്ട് ചെയ്യുകയാണ് പതിവെന്നും ഒരു ജനപ്രതിനിധി ഇതിനായി നേതൃത്വം കൊടുക്കുന്നത് നിസാരമായി കാണാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കള്ളവോട്ട് തടയാന്‍ ബാധ്യതയുള്ള ജനപ്രതിനിധിയാണ് കള്ളവോട്ട് ചെയ്യിക്കാന്‍ നോക്കിയതെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എം ശക്തി കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്.
ഭീഷണി കാരണം അവിടെ കള്ളവോട്ട് അനുവദിക്കേണ്ടി വന്നതായും പ്രിസൈഡിംഗ് ഓഫീസര്‍ പരാതിയില്‍ പറയുന്നുണ്ട്.ഇക്കാര്യത്തില്‍ നിയമപരമായി കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം എം.എല്‍.എ...
Posted by Ramesh Chennithala on Saturday, 9 January 2021