ഏഴാം തീയതി പുറത്തിറങ്ങയ 'കെജിഎഫ് ചാപ്‌റ്റർ 2'വിന്റെ സൗണ്ട്ട്രാക്ക് ഉപയോഗിച്ച് അമൽ നീരദ് ചിത്രങ്ങളുടെ മാഷപ്പ് നിർമിച്ച് എഡിറ്റർ ലിന്റോ കുര്യൻ. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, കോമ്രേഡ് ഇൻ അമേരിക്ക, ഇയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിൽ നിന്നുമുള്ള വിവിധ ക്ലിപ്പുകൾ ചേർത്തു വച്ചുകൊണ്ടാണ് ലിന്റോ മാഷപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഇതോടൊപ്പം കെജിഫ് ടീസറിന്റെ സൗണ്ട്ട്രാക്ക് കൂടി ചേർന്ന് മാസ് ഫീലാണ് ലിന്റോയുടെ മാഷപ്പ് പ്രേക്ഷകന് നൽകുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിനൊപ്പം മമ്മൂട്ടിക്കുമൊപ്പം യുവതാരങ്ങൾ കൂടി അണിനിരക്കുന്ന ടീസർ മമ്മൂട്ടി ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.
യൂട്യൂബിൽ ട്രെൻഡിങ്ങ് കൂടിയായിരിക്കുകയാണ് ഈ മാഷപ്പ്. അതേസമയം 'കെജിഎഫ് ചാപ്‌റ്റർ 2'വിന്റെ ടീസർ യൂട്യൂബിൽ 100 മില്ല്യൺ വ്യൂസിൽ കൂടുതൽ നേടിയിട്ടുണ്ട്. നേരത്തെ, പുറത്തിറങ്ങി 10 മണിക്കൂറിനുള്ളിൽ 16 മില്ല്യൺ വ്യൂസ് നേടി ചിത്രത്തിന്റെ ടീസർ റെക്കോർഡിട്ടിരുന്നു. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് 'കെജിഎഫ് ചാപ്‌റ്റർ 2' ടീസർ.