ന്യൂഡൽഹി: കൊവാക്‌സിന്റെ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരണപ്പെട്ടതിന് കാരണം
വാക്സിനേഷൻ അല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ശ്വാസകോശ സംബന്ധമായ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നും കമ്പനി പറഞ്ഞു.
മരണകാരണം വാക്‌സിൻ കുത്തിവയ്‌പ്പ് മൂലമല്ലെന്ന് എസ്.എ.ഇയുടെ അന്വേഷണത്തിൽ തെളിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട എത് തരം അന്വേഷണത്തിനും ഭോപ്പാൽ പൊലീസുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
"വാക്സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് ഇയാൾ മരിക്കുന്നത്. എൻറോൾമെന്റ് സമയത്ത് കൊവിഡ് വളണ്ടിയർമാർ മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷം ഏവരും ആരോഗ്യവാന്മാരാണെന്ന് കണ്ടെത്തിയിരുന്നു." ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.