radish

പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു കിഴങ്ങു വർഗമാണ് മുള്ളങ്കി അഥവാ റാഡിഷ് . നിരവധി സവിശേഷതകൾ ഈ പച്ചക്കറിക്കുണ്ട്. ആരോഗ്യസംരക്ഷണത്തിന് മുള്ളങ്കി വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

നാരുകളാൽ സമ്പുഷ്ടമായതിനാൽ മികച്ച ദഹനത്തിന് സഹായിക്കുകയും വയറിന്റെ എല്ലാ അസ്വസ്ഥതകളും പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയസംബന്ധമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. ഇതിലുള്ള വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും.

അമിത രക്തസമ്മർദ്ദം അനുഭവപ്പെടുന്നവർ പതിവായി മുള്ളങ്കി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിച്ച് നിറുത്താൻ സഹായിക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാനും മുള്ളങ്കി ഉത്തമമാണ് . അൽപം തേൻ മിക്സ് ചെയ്ത് മുള്ളങ്കി ജ്യൂസ് ക‌ഴിച്ചാൽ കുടവയറിനും പരിഹാരമാകും. ഇത് കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും മുള്ളങ്കി സഹായിക്കുന്നു.