കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഡയറക്ടർ ബോർഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. അഞ്ച് കമ്പനികളിൽ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടർ ബോർഡ് അംഗങ്ങൾക്കാണ് ഇഡി നോട്ടീസയച്ചത്.
അഞ്ച് കമ്പനികൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. അടുത്തയാഴ്ച മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. ഇതിന് ശേഷമായിരിക്കും കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
അതേസമയം എംസി ഖമറുദ്ദീൻ എംഎൽഎ ജയിലിലായതിനാൽ ചോദ്യം ചെയ്യുന്ന തിയതി നിശ്ചയിച്ചിട്ടില്ല.കണ്ണൂർ, കാസർകോട് ജില്ലകളിലെ എണ്ണൂറിലധികം നിക്ഷേപകരിൽ നിന്നായി 150 കോടിയിലധികം തട്ടിയെടുത്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.