bird-flu

ന്യൂഡൽഹി: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കൊഴിയിറച്ചി വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുട്ടയുടെയും വില കുറയുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, മഹാരാഷ്‌ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

മഹാരാഷ്‌ട്രയിലെ പുനെയിൽ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നു വില. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇത് 58.23 രൂപയായി കുറഞ്ഞു. മുട്ടയുടെ വിലയിലും ഇടിവുണ്ടായി.ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വില കുറഞ്ഞു.

ഭീതിമൂലം കോഴിയിറച്ചി, മുട്ട മുതലായവ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കർഷകരും, വ്യാപാരികളും ആശങ്കയിലായി. കൊവിഡിന് ശേഷം കച്ചവടം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിയാനയിലെ പഞ്ചകുലയിൽ കോഴികളെ കൊല്ലാൻ ആരംഭിച്ചു.