കോട്ടയം: ഏത് പ്രശ്‌നത്തിനും മുന്നണിയിൽ പരിഹാരമുണ്ടെന്ന് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ച മുന്നണിയിൽ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
എംപി സ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. എൽഡിഎഫിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ എൻസിപിയിൽ ഉള്ളൂ.സീറ്റ് സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് മുന്നണിക്കുള്ളിലാണ്.ഒരു കക്ഷി പോലും പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണെന്നും, ജോസ് കെ മാണി പാലയിൽ മത്സരിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അതോടൊപ്പം താനും ടിപി പീതാംബരനുമായി ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.