doll

മദ്യത്തിനും ലഹരിക്കും അടിപ്പെട്ടവർ കുഞ്ഞുമകളെ പോലും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ പൊലീസ് ഓഫീസർ കൂടിയായ ചിന്തു പ്രസേനൻ സംവിധാനം ചെയ്ത ഡോൾ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്ത്രീകളെയും കുട്ടികളെയും ഗാർഹിക പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയും ലഹരിയ്ക്കടിപ്പെടുന്നവരിൽ നിന്ന് ഉണ്ടാകുന്ന അസാന്മാർഗിക പ്രവൃത്തികളിലേക്കും വിരൽ ചൂണ്ടുന്നതിലൂടെ സമൂഹത്തിൽ ഒരു ബോധവത്കരണം കൂടി നടത്തുകയാണ് ചിത്രത്തിലൂടെ.

അധികം സംഭാഷണങ്ങളില്ലാതെ ലളിതമായ രീതിയിൽ കഥ പറയുന്ന ചിത്രം കാണുന്നവർക്ക് കേരളത്തിലുണ്ടാകുന്ന ബാലലൈംഗിക ചൂഷണ സംഭവങ്ങളുടെ തീവ്രത എത്രമാത്രമാണെന്ന് മനസിലാക്കി തരുന്നു.

ചിന്തു പ്രസേനൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പാർവതി രാജൻ ശങ്കരാടി,​ ഗസൂബ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിന്തുവിന്റെ തന്നെ നിർമ്മാണ കമ്പനിയായ ഗ്രേ ഷെയ്ഡ്സ് സിനിമാ കമ്പനി നിർമ്മിച്ചിരിക്കുന്ന ചിത്രം യൂ ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.