sujatha

മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ജി.വേണുഗോപാലും സുജാതാമേഹനും വീണ്ടും ഒന്നിച്ചപ്പോൾ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം. അമ്പലപ്രാവേ എന്ന സംഗീത ആൽബത്തിലൂടെയാണ് ഇരുവരും കൃഷ്ണപ്രേമം ഭക്തമനസുകളിൽ നിറയ്‌ക്കുന്നത്. അമ്പലപ്രാവിൽ ഭാവാർദ്ര ഗായകൻ വേണുഗോപാൽ സംഗീതസംവിധായകന്റെ റോളിലാണ്. സ്വരമാധുര്യം പകർന്നത് സുജാതയും.

എന്റർടെയിൻമെന്റ് സ്ഥാപനമായ ബാംഗ്ലൂരിലെ ബ്ലിസ് റൂട്ട്‌സ് പ്രൊഡക്ഷൻ കമ്പനി പുറത്തിറക്കിയ ഗാനത്തിന്റെ രചന നിർവഹിച്ചത് ബ്ലിസ്‌ റൂട്‌സിന്റെ പങ്കാളിയായ ബിന്ദു.പി.മേനോനാണ്. ഗുരുവായൂരപ്പ ഭക്തിഗാനങ്ങളിൽ ആശയം കൊണ്ടും മൂർത്തമായ ഭക്തികൊണ്ടും വേറിട്ടൊരുഗാനമെന്ന മുഖവുരയോടെ വേണുഗോപാൽ ഫേസ് ബുക്കിലൂടെയാണ് അമ്പലപ്രാവ് റിലീസ് ചെയ്തത്. നർത്തകി സീമാ.സി.നായരുടേതാണ് രംഗാവിഷ്‌കാരം. രൂപേഷ് ജോർജ്ജാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, ശ്രീദേവി ഉണ്ണിയാണ് ഛായാഗ്രഹണം. തമ്മി രാമനാണ് ഡി.ഒ.പി. അഭിലാഷ് ഉണ്ണിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.