biden-and-pence

വാഷിംഗ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുക്കുമെന്ന് റിപ്പോർട്ട്. അതേസമയം, 20ന് നടക്കുന്ന ചടങ്ങിലേക്ക് ഇതുവരെ പെൻസിന് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നും വിവരമുണ്ട്. അതേസമയം, പെൻസ് ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അധികാരകൈമാറ്റ ചടങ്ങിൽ വൈസ് പ്രസിഡന്റ് പങ്കെടുക്കുന്നത് വലിയ ആദരമാണെന്നും ബൈഡൻ പറഞ്ഞു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.