arrest

വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിനിടെ ഏറെ ഭീകരത സൃഷ്ടിച്ച വംശീയവാദി നേതാവ് ജേക്ക് ഏൻജലി അറസ്റ്റിലായി. ഇയാൾ കസ്റ്റഡിയിലായ വിവരം ജസ്റ്റിസ് ഡിപാർട്മെന്റും സ്ഥരീകരിച്ചിട്ടുണ്ട്. കൊമ്പുള്ള തൊപ്പി തലയിൽ വച്ച് നീണ്ട കുന്തവും അതിൽ അമേരിക്കൻ പതാകയുമേന്തി എത്തിയ ജേക്ക് ഏൻജലി കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയവരിൽ പ്രധാനിയാണ്.

ക്യുഅനോൺ ഷമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ മുഴുവൻ പേര് ജേക്കബ് ആന്റണി ചാൻസ്ലി എന്നാണ്. ട്രംപ് അനുകൂല പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇയാൾ. സ്പീക്കറുടെ പ്രസംഗ പീഠം എടുത്തുമാറ്റിയ അക്രമിയും അറസ്റ്റിലായെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, കലാപത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കൻ മലയാളിയായ വിൻസന്റ് സേവ്യർ പാലത്തിങ്കലിനെതിരെ കഴിഞ്ഞ ദിവസം രണ്ട് അഭിഭാഷകരുടെ പരാതിയിൽ ഡൽഹിയിൽ കേസെടുത്തിരുന്നു.