k-palaniswami

ചെന്നൈ: കോളേജ് വിദ്യാർത്ഥികൾക്കായി സൗജന്യ ഡാറ്റാ കാർഡുകൾ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കോളേജുകൾ ഓൺലൈൻ ക്ലാസുകളാണ് നടത്തിവരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സർക്കാർ സൗജന്യ ഡാറ്റാ കാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി.ബി വീതമായിരിക്കും സൗജന്യ ഡാറ്റാ കാർഡ് വഴി ലഭ്യമാകുക. ജനുവരി മുതൽ ഏപ്രിൽ വരെയായിരിക്കും കാലാവധി. ഏകദേശം 9.69 ലക്ഷം വിദ്യാർത്ഥികൾക്ക് ഡാറ്റാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.