ബീജിംഗ്: നിയന്ത്രണ രേഖ മറികടന്നതിന് ഇന്ത്യ പിടികൂടിയ സൈനികനെ വിട്ടുനൽകണമെന്ന് ചൈന. ദുർഘടമായ ഭൂമിശാസ്ത്രവും ഇരുട്ടും മൂലമാണ് സൈനികന് വഴിതെറ്റിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ഇന്ത്യ കർശനമായി പാലിക്കണം. സൈനികനെ വിട്ടയക്കുന്നന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ ലഘൂകരിക്കാനും സമാധാനം നിലനിറുത്താനും സഹായകമാകുമെന്നും ചൈന ചൂണ്ടിക്കാട്ടി. അതേസമയം, സൈനികനെ തിരിച്ചയക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും നിയന്ത്രണരേഖ മറികടക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുകന്നുണ്ടെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ പ്രതികരിച്ചു.