powercut

ഇസ്ലാമബാദ്: പൂർണമായും ഇരുട്ടിലായി പാകിസ്ഥാൻ. ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രധാന നഗരങ്ങളായ ഇസ്ലാമബാദ്, കറാച്ചി, ലാഹോർ, റാവൽപിണ്ഡി, മുൾട്ടാൻ എന്നിവടയക്കം പൂർ‌ണമായും ഇരുട്ടിലായത്. പവർ ഗ്രിഡിലുണ്ടായ തകരാറാണ് പ്രശ്നം സൃഷ്ടിച്ചതെന്നാണ് റിപ്പോർട്ടുകൾ. പാക് വൈദ്യുത മന്ത്രി ഒമർ അയൂബ് ഖാൻ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളിൽ അതിനുള്ള ജോലികൾ നടക്കുകയാണെന്നും ഊർജ്ജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവിറ്റിയേയും വൈദ്യുതി തടസം സാരമായി ബാധിച്ചിട്ടുണ്ട്. 62 ശതമാനവും സാധാരണ നിലയിലായതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

2015ലും സമാനമായ ഒരു സംഭവം പാകിസ്ഥാനിൽ അരങ്ങേറിയിരുന്നു. പാകിസ്ഥാന്റെ 80 ശതമാനം പ്രദേശങ്ങളും അന്ന് ഇരുട്ടിലായിരുന്നു. അന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ അടക്കം നിലച്ചിരുന്നു.