ചെന്നൈ: രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് ചെന്നൈ വള്ളൂർകോട്ടത്ത് ആരാധകരുടെ നിരാഹാര സമരം. സമരം തമിഴ്‌നാട്ടിലുടനീളം വ്യാപിപ്പിക്കാനാണ് ആരാധകരുടെ തീരുമാനം.
സ്ത്രീകൾ ഉൾപ്പെടെ രണ്ട് ലക്ഷത്തോളം പേരാണ് സമരം ചെയ്യുന്നത്.
പ്രതിഷേധത്തിൽ രജനിമക്കൾ മൺട്രത്തിലെ ഒരു വിഭാഗവും പങ്കെടുക്കുന്നുണ്ട്.
ശക്തമായി സമ്മർദ്ധം ചെലുത്തിയാൽ രജനി മനസ് മാറി രാഷ്ട്രീയത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സമരത്തോട് രജനികാന്ത് പ്രതികരിച്ചിട്ടില്ല. അനാരോഗ്യം കാരണം രാഷ്ട്രീയത്തിലിറങ്ങുന്നില്ലെന്ന് ദിവസങ്ങൾക്ക് മുമ്പാണ് രജനി അറിയിച്ചത്.
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാർത്ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മൺട്രം നേതാക്കൾ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തിൽ പലയിടങ്ങളിലും പൂജകൾ നടക്കുന്നുണ്ട്.