sreesanth

സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം ,എതിരാളി പുതുച്ചേരി

മുംബയ് : ഐ.പി.എല്ലിലെ ഒത്തുകളി വിവാദവും വിലക്കും ചേർന്ന് തകർത്തുകളഞ്ഞ തന്റെ കരിയറിന് പുതുജീവൻ നൽകാൻ ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ മലയാളി പേസർ എസ്.ശ്രീശാന്ത് ഇന്ന് ഉയിർത്തെണീക്കും.കൊവിഡിന് ശേഷം നടക്കുന്ന ആദ്യ ആഭ്യന്തര ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിലൂടെയാണ് ശ്രീയുടെ തിരിച്ചുവരവ് . ഇന്നലെ ആറു വേദികളിലായി ആരംഭിച്ച ടൂർണമെന്റിൽ ഇന്ന് പുതുച്ചേരിയാണ് കേരളത്തിന്റെ എതിരാളികൾ.

ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്.

​സ​ച്ചി​ൻ​ ​ബേ​ബി​ ​വൈ​സ് ​ക്യാ​പ്ട​നാ​കും.​വ​ത്സ​ൽ​ ​ഗോ​വി​ന്ദ്,​ശ്രീ​രൂ​പ്,​പി.​കെ​ ​മി​ഥു​ൻ,​രോ​ജി​ത്ത് ​എ​ന്നി​ങ്ങ​നെ​ ​നാ​ലു​പു​തു​മു​ഖ​ങ്ങ​ളെ​യും​ ​ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ട്.

2013​ ​ഐ.​പി.​എ​ല്ലി​ൽ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​ന്റെ​ ​താ​ര​മാ​യി​രു​ന്ന​ ​ശ്രീ​ശാ​ന്ത് ​സ്പോ​ട്ട് ​ഫി​ക്സിം​ഗ് ​കേ​സി​ൽ​ ​കു​ടു​ങ്ങി​യ​പ്പോ​ൾ​ ​ബി.​സി.​സി.​ഐ​ ​ആ​ജീ​വ​നാ​ന്ത​ ​വി​ല​ക്കാ​ണ് ​വി​ധി​ച്ച​ത്.​ ​ഡ​ൽ​ഹി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​കോ​ട​തി​യി​ൽ​ ​പോ​രാ​ടി​ ​കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​ ​ശ്രീ​ശാ​ന്ത് ​ബി.​സി.​സി.​ഐ​ ​ഓം​ബു​ഡ്സ്മാ​ന് ​അ​പ്പീ​ൽ​ ​ന​ൽ​കി​യാ​ണ് ​വി​ല​ക്ക് ​ഏ​ഴു​വ​ർ​ഷ​മാ​യി​ ​കു​റ​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ലാ​ണ് ​ഈ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ത്.​

ടീ​മി​ലെ​ ​മ​റ്റ് ​അം​ഗ​ങ്ങ​ൾ​ ​:​ ​
റോ​ബി​ൻ​ ​ഉ​ത്ത​പ്പ,​ജ​ല​ജ് ​സ​ക്സേ​ന,​വി​ഷ്ണു​ ​വി​നോ​ദ്,​സ​ൽ​മാ​ൻ​ ​നി​സാ​ർ,​ബേ​സി​ൽ​ ​ത​മ്പി,​നി​തീ​ഷ് ​എം.​ഡി,​കെ.​എം​ ​ആ​സി​ഫ്,​അ​ക്ഷ​യ് ​ച​ന്ദ്ര​ൻ,​അ​ഭി​ഷേ​ക് ​മോ​ഹ​ൻ,​വി​നൂ​പ് ​മ​നോ​ഹ​ര​ൻ,​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​ൻ,​രോ​ഹ​ൻ​ ​കു​ന്നു​മ്മ​ൽ,​എ​സ്.​ ​മി​ഥു​ൻ.​ ​കോ​ച്ച് ​:​ ​ടി​നു​ ​യോ​ഹ​ന്നാൻ

ലോ​ക്ക്ഡൗ​ണി​ന് ​ശേ​ഷം​ ​ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ ​ആ​ദ്യ ആഭ്യന്തര​ ​ക്രി​ക്കറ്റ് ടൂ​ർ​ണ​മെ​ന്റാ​ണ് ​മു​ഷ്താ​ഖ് ​അ​ലി​ ​ട്രോ​ഫി. ​മും​ബ​യ്(ജനുവരി 13​),​ഡ​ൽ​ഹി​(15​),​ആ​ന്ധ്ര​(17​),​ഹ​രി​യാ​ന​(19​)​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേരളത്തിന്റെ ​മ​റ്റ് ​മ​ത്സ​ര​ങ്ങ​ൾ.​