62 പേരുമായി തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജാവ കടലിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തി. ശ്രീവിജയ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകർന്നു വീഴുകയുമായിരുന്നു.