narendra-modi-

ന്യൂഡൽഹി: കാപ്പിറ്റോൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത് നേട്ടമായത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഭരണകർത്താവ് ഇനി നരേന്ദ്രമോദിയാണ്. 64.7 മില്യൺ ഫോളോവേഴ്സാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.

ട്രംപിന് 88.7 മില്ല്യൺ ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് മോദിയല്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് ആ സ്ഥാനം.127.9 മില്ല്യൺ ആളുകളാണ് ട്വിറ്ററിൽ ഒബാമയെ പിന്തുടരുന്നത്.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററിൽ 23.3 മില്ല്യൺ ഫോളോവേഴ്സാണ് ഉള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 24.2 മില്ല്യൺ ഫോളോവേഴ്സും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 21.2 മില്ല്യൺ ഫോളോവേഴ്സുമാണ് ഉള്ളത്.

അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിലാണ് നടപടി ട്രംപിന്റെ അക്കൗണ്ടുകൾക്ക് പൂട്ട് വീണത്. .ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.