goal

9-ാം സെക്കൻഡിൽ ഗോൾ

കൊൽക്കത്ത : ഐ-ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളിന് ഉടമയായി ട്രാവു എഫ്.സിയുടെ തജികിസ്ഥാൻ താരം കോംറോൺ തഴ്സനോവ്. ഇന്നലെ റയൽ കാശ്മീരിനെതിരെ നടന്ന മത്സരത്തിന്റെ ഒൻപതാം സെക്കൻഡിലാണ് തഴ്സനോവ് സ്കോർ ചെയ്തത്. 2018/19 സീസണിൽ 13-ാം സെക്കൻഡിൽ ചർച്ചിലിനെതിരെ സ്കോർ ചെയ്തിരുന്ന കാസുമി യൂസയുടെ റെക്കാഡാണ് തഴ്സനോവ് തകർത്തത്.