mobile-cam

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ പിടികൂടി പൊലീസ്. പാലാരിവട്ടത്തെ ചിക് കിങ്ങിലാണ് സംഭവം ഉണ്ടായത്. ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.

മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി. ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ വച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ വേലുവും മറ്റൊരാളും മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.

കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവര്‍ ഇക്കാര്യം നിഷേധിച്ചതോടെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.