farmers-protest-

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുമെന്ന് സിംഗുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. 15ന് കേന്ദ്രവുമായി അടുത്ത ചർച്ച നടത്തുമെന്നും സംഘടനകൾ അറിയിച്ചു.മകരസംക്രാന്തി ദിനത്തിൽ കാർഷിക ബില്ലുകൾ കത്തിക്കുമെന്നും ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കുമെന്നും കർഷകർ പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കർഷകരുമായി സംവദിക്കാനും ഗ്രാമസന്ദർശനം നടത്താനുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാർ അടിച്ചുതകർത്തു. മഹാകിസാൻ പഞ്ചായത്ത് എന്ന പരിപാടിയുടെ കർണാലിലെ വേദിയാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ അടിച്ചു തകർത്തത്. സംഭവത്തെ തുടർന്ന് ഖട്ടർ പരിപാടി റദ്ദാക്കി.