modi

ന്യൂഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഭരണകർത്താവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നാമനായിരുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് കാപ്പിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്റർ എന്നേക്കുമായി പൂട്ടിയതോടെയാണ് മോദി ഒന്നാമതെത്തിയത്.

ട്രംപിന് 88.7 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. നരേന്ദ്ര മോദിക്ക് 64.7 ദശലക്ഷം പേരുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന രാഷ്ട്രീയ നേതാവ്; 127.9 ദശലക്ഷം.നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 23.3 ദശലക്ഷം പേരുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷായെ പിന്തുടരുന്നവർ 24.2 ദശലക്ഷമാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 21.2 ദശലക്ഷം പേരുണ്ട്.