luminarc

കൊച്ചി: ഓപൽ ഡിന്നർ‌ സെറ്റുകളുടെ കളർ ശ്രേണി ലോകത്താദ്യമായി പുറത്തിറക്കി ലുമിനാർക്. ഇന്നത്തെ കാലത്തെ അടുക്കളയ്ക്ക് ഇണങ്ങുംവിധം ആകർഷക കളർതീമുകളോടെ, മികച്ച ഗുണനിലവാരത്തിലും ഡിസൈൻ വൈവിദ്ധ്യത്തിലുമാണ് ഇവയുടെ അവതരണം.

ഗ്രീൻ, ലൈറ്റ് ബ്ളൂ, ബ്ളാക്ക് നിറങ്ങളിൽ ലഭിക്കുന്ന സെറ്റുകൾ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ലുമിനാർക് 25, 20, 15 പീസ് സെറ്റുകളിൽ ഇവ ലഭിക്കും. ഇവയുടെ അൾട്ര-സ്‌മൂത്ത് ഉപരിതലം സൂക്ഷ്മാണുക്കൾ, വൈറസുകൾ, ബാക്‌ടീരിയകൾ എന്നിവ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുമെന്ന് കമ്പനി പറയുന്നു. കൊച്ചിയിലെ കൊട്ടാരം ട്രേഡിംഗ് കമ്പനിയാണ് ലുമിനാർക് കളർ ഓപൽ ഡിന്ന‌ർ സെറ്റുകൾ ഇന്ത്യയിൽ എത്തിക്കുന്നത്.