lic

ചെന്നൈ: മുടങ്ങിയ പോളിസികൾ പുതുക്കാൻ ഉപഭോക്താക്കൾക്ക് മാർച്ച് ആറുവരെ സമയം അനുവദിച്ച് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി). കൊവിഡ് പശ്ചാത്തലത്തിൽ പോളിസികളുടെ പ്രസക്തി കണക്കിലെടുത്താണ് തീരുമാനം.

പ്രത്യേക മെ‌ഡിക്കൽ പരിശോധനകൾ ആവശ്യമില്ലാത്ത പോളിസികൾ പുതുക്കാനായി 1,526 സാറ്റലൈറ്റ് ഓഫീസുകളെ എൽ.ഐ.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി ഇളവുകളോടെ പോളിസികൾ പുതുക്കാനുള്ള അവസരമാണ് എൽ.ഐ.സി ഒരുക്കിയിട്ടുള്ളത്. ടേം അഷ്വറൻസ്, ആരോഗ്യ ഇൻഷ്വറൻസ്, മൾട്ടിപ്പിൾ റിസ്‌ക് പോളിസികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടില്ല. മറ്റ് പോളിസികൾ, മുടങ്ങിയ പ്രിമീയം തുക കണക്കാക്കി പലിശയിൽ 30 ശതമാനം വരെ ഇളവ് നേടി പുതുക്കാം.

റിവൈവൽ പദ്ധതി

(പ്രീമിയവും ലഭ്യമായ ഇളവും)

ഒരുലക്ഷം രൂപവരെ : 20% (പരമാവധി ₹2,000)

ഒരുലക്ഷം - ₹3 ലക്ഷം : 25% (പരമാവധി ₹2,500)

₹3ലക്ഷത്തിന് മുകളിൽ : 30% (പരമാവധി ₹3,000)