home-loans

കൊച്ചി: ഭവന വായ്‌പാ പലിശയിൽ 0.30 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുമായി എസ്.ബി.ഐ. ഉപഭോക്താവിന്റെ സിബിൽ സ്‌കോർ കണക്കാക്കിയാണ് ഇളവ് ലഭിക്കുക. ഇതുപ്രകാരം, 30 ലക്ഷം രൂപവരെയുള്ള വായ്‌പയ്ക്ക് പലിശനിരക്ക് 6.80 ശതമാനമാണ്. 30 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പയ്ക്ക് 6.95 ശതമാനം.

വനിതാ ഇടപാടുകാർക്ക് 0.05 ശതമാനം അധിക ഇളവ് ലഭിക്കും. പ്രോസസിംഗ് ഫീസിൽ 100 ശതമാനം കിഴിവ്, ബാലൻസ് ട്രാൻസ്‌ഫറിൽ 0.05 ശതമാനം ഇളവ്, ഡിജിറ്റൽ അപേക്ഷകൾക്ക് 0.05 ശതമാനം ഇളവ് എന്നിങ്ങനെയും സ്വന്തമാക്കാം.