manoharlal-khatar-

ന്യൂഡൽഹി : കിസാൻ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന സംഘർഷത്തിന് പിന്നിൽ കർഷകർ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പ്രശ്നമുണ്ടാക്കിയവർ കർഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘർഷത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുമാണെന്നും ഖട്ടർ ആരോപിച്ചു. ചർച്ചകൾ തുടരും എന്നാൽ കേന്ദ്രസർക്കാർ നിയമങ്ങൾ പിൻവലിക്കില്ലെന്നും ഖട്ടർ വ്യക്തമാക്കി.

സംഘർഷത്തെ തുടർന്ന ഘട്ടർ കിസാൻ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘർഷമുണ്ടായത്. നൂറ് കണക്കിന് കർഷകരാണ് ട്രാക്ടറിൽ കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. സംഘർഷത്തിനിടെ വേദി തകർത്തു. എന്നാൽ വേദി തകർത്തതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്.