കോഴിക്കോട്: സി.പി.എം - യൂത്ത് കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന പേരാമ്പ്ര ചെറുവണ്ണൂർ ആവള പെരിഞ്ചേരിക്കടവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പെരിഞ്ചേരി താഴ പി.ടി.മനോജിന് (46) വെട്ടേറ്റു. തലയ്ക്കു പിറകിൽ ചെവിയോട് ചേർന്ന് സാരമായി മുറിവേറ്റ ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിനടുത്ത് നിൽക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. അക്രമസംഭവത്തിൽ പ്രതിഷേധിച്ച് ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് വരെ യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറകെ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ വീടുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു.