gas-trouble

പലരേയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. നെഞ്ചെരിച്ചിൽ, വയറു വേദന, ഓക്കാനം, മലബന്ധം എന്നിവയാണ് പ്രധാനമായും ഗ്യാസ് ട്രബിൾ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ. ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരിക്കുക, ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ, വെള്ളം ആവശ്യത്തിന് കുടിയ്ക്കാതിരിക്കുക തുടങ്ങിയ വ്യത്യസ്‌ത കാരണങ്ങൾ കൊണ്ട് ഗ്യാസ് ട്രബിൾ വരാം.

ഗ്യാസ് ട്രബിൾ മാറ്റാനുള്ള ഒരു മികച്ച ഔഷധമാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ ഗ്യാസ്‌ട്രബിളിനെ പേടിക്കേണ്ട.

കറിവേപ്പില അരച്ചെടുത്ത് പുളിയുള്ള മോരിൽ കലക്കി കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. നിത്യഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കുകയും രോഗശമനം നല്കുകയും ചെയ്യും. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, എണ്ണയിൽ വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കൽ, ശരിയായ ഉറക്കം, മസാലകളുടെ മിതമായ ഉപയോഗം എന്നിവയിലൂടെ ഗ്യാസ് ട്രബിളിനെ അകറ്റി നിറുത്താം.