modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ മോദി വിലയിരുത്തും.

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തയ്യാറാക്കിയ രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. ഈ മാസം പതിനാറിനാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. അതിന് മുമ്പ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

PM Narendra Modi to interact with Chief Ministers of all states via video conferencing today. They will discuss the #COVID19 situation and vaccination rollout. (File photo) pic.twitter.com/VOtjC9uKhw

— ANI (@ANI) January 11, 2021

അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടാനുണ്ടായ സാഹചര്യം, പരിശോധന, നിരീക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും.