covid-death

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടർ ഫബ്രീസിയോ സൊക്കാർസി കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്ടറായിരുന്നു. കാൻസർ രോഗിയായിരുന്നു. കഴിഞ്ഞമാസം അവസാനം മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാർപാപ്പയുമായി സമ്പർക്കമുണ്ടായോ എന്ന് വ്യക്തമല്ല. അടുത്താഴ്ച കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് മാർപാപ്പ അറിയിച്ചിരുന്നു.