death-tag

തിരുവനന്തപുരം: പ്രവാസി മലയാളിയെ ഫ്ളാറ്റിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കരകുളം മുല്ലശേരിയിൽ താമസിക്കുന്ന കുളത്തൂപ്പുഴ സ്വദേശിയും സിവിൽ എൻജിനീയറുമായ സുൽഫിക്കർ (53) ആണ് മരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. ജനാലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.കാർ ഷെഡിന് മുകളിൽ വീണ സുൽഫിക്കറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: സുൽഫിക്കറിന്റെ 8 എ ഒക്ലീഫ് അപ്പാർട്‌മെന്റിലാണ് സംഭവം . ദുബായിലായിരുന്ന സുൽഫിക്കർ ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഫ്ളാറ്റിൽ എത്തിയത്. ജനാലതുറന്നു നോക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.ഈ സമയം മറ്റുള്ളവർ ഹാളിൽ നിൽക്കുകയായിരുന്നു. കൊവിഡ് കാരണം ദുബായിൽ ജോലി നഷ്ടപ്പെട്ടത് മുതൽ സുൽഫിക്കർ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്.

ഏറെ നാളായി അടഞ്ഞുകിടക്കുന്ന അപ്പാർട്‌മെന്റ് വാടകയ്ക്ക് കൊടുക്കാനായിരുന്നു സുൽഫിക്കറിന്റെതീരുമാനം. അറ്റകുറ്റപണികൾ നടക്കുന്നത് കാണാനായിരുന്നു സുൾഫിക്കർ എത്തിയത്. പരേതരായ മുഹമ്മദ് ഹനീഫ , ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന. ഒരുമകളുണ്ട്.