shoaib-malik

ലാഹോർ: വാഹനാപകടത്തിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട് പാകിസ്‌‌ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്ക്. താരം ഓടിച്ചിരുന്ന കാർ രാജ്യതലസ്ഥാനമായ ലാഹോറിൽ വച്ച് ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ലേലത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷുഹൈബ് മാലിക്ക്. വീട്ടിലേക്കുളള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ താൻ ആരോഗ്യവാനാണെന്ന് മാലിക്ക് ട്വീറ്റ് ചെയ്‌തു. ഓവർ സ്‌പീഡിൽ വാഹനം ഓടിച്ച് വന്ന ഷുഹൈബിന് കാർ നിയന്ത്രിക്കാൻ ആകാത്തതാണ് അപകട കാരണമെന്നാണ് വിവരം.

- "I am perfectly all right everybody. It was just a happenstance accident and Almighty has been extremely Benevolent. Thank you to each one of you who've reached out. I am deeply grateful for all the love and care..." ~ Shoaib Malik

— Shoaib Malik 🇵🇰 (@realshoaibmalik) January 10, 2021

21 വർഷങ്ങൾ നീണ്ട രാജ്യാന്തര കരിയറിൽ പാകിസ്ഥാന് വേണ്ടി 35 ടെസ്റ്റ് മത്സരങ്ങളിലും 287 ഏകദിന മത്സരങ്ങളിലും 116 ട്വന്റി 20കളിലും ഷുഹൈബ് കളിച്ചിട്ടുണ്ട്. യഥാക്രമം 1898, 7534, 2335 റൺസുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റിൽ 32 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുളള താരം ഏകദിനത്തിൽ 158 വിക്കറ്റുകളും ട്വന്റി 20യിൽ ഇരുപത് വിക്കറ്റുകളും നേടിയിട്ടുണ്ട്.