
നമ്മളിൽ ഭൂരിഭാഗം ആളുകളും ഗൂഗിൾ എർത്ത് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ്. അറിയാത്ത ഏതെങ്കിലും ഒരു സ്ഥലം കണ്ടെത്താൻ മാത്രമല്ല, വെറുതെയിരിക്കുമ്പോൾ സ്വന്തം സ്ഥലവും, പഠിച്ച സ്‌കൂളുമൊക്കെ പലരും ഗൂഗിൾ എർത്തിൽ തിരയാറുണ്ട്. അത്തരത്തിൽ തന്റെ വീട് തിരഞ്ഞ ഒരു യുവാവ് കണ്ടത് ഏഴ് വർഷം മുമ്പ് മരിച്ചുപോയ തന്റെ പിതാവിനെയാണ്.
ജപ്പാനിൽ നിന്നാണ് കൗതുകകരമായ വാർത്ത പുറത്തുവരുന്നത്. 'ഏഴ് വർഷം മുൻപ് മരിച്ചു പോയ അച്ഛനെ ഞാൻ കണ്ടു' എന്ന തലക്കെട്ടോടെ യുവാവ് തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. അമ്മയെ കാത്തുനിൽക്കുന്ന പിതാവാണ് ചിത്രത്തിലുള്ളത്.
ഈ പ്രദേശത്തിന്റെ ചിത്രം ഗൂഗിൾ ക്യാമറകൾ പകർത്തുന്നതിനിടെയാണ് വീടിന് പുറത്തു നിൽക്കുന്ന അച്ഛന്റെ ചിത്രവും അതിൽ ഉൾപ്പെട്ടത്.ഈ പ്രദേശത്തിന്റെ ചിത്രം ഇനി അപ്‌ഡേറ്റ് ചെയ്യരുതെന്ന അഭ്യർത്ഥനയും യുവാവ് പങ്കുവയ്ക്കുന്നു.