കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം കൊണ്ട് 1280 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. തിങ്കളാഴ്‌ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി.
ഡോളർ കരുത്താർജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായംവർദ്ധിച്ചതും ഓഹരി വിപണികുതിച്ചതുമൊക്കെയാണ് സ്വർണവിലയിലെ ഇടിവിന് കാരണം.
ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവ് തുടരുക തന്നെയാണ്. സ്‌പോട്ട്‌ഗോൾഡ് വില ഔൺസിന് 1,836.30ഡോളർ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയിൽനിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്.