rape-case

നോയിഡ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാല് വയസുകാരിയെ അയൽവാസി ബലാൽസംഗം ചെയ്‌തു. തന്റെ നാടൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ നോയിഡയിലെ രബുപുരയിലായിരുന്നു സംഭവം. പെൺകുട്ടി സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു. ബഹളം കേട്ട് ഉണർന്ന ബന്ധുക്കൾ പെൺകുട്ടിയെ തോക്ക് ചൂണ്ടി പീഡിപ്പിക്കുന്ന പ്രതിയെ കണ്ടു.മൽപിടിത്തത്തിലൂടെ ഇയാളെ പിടികൂടിയ വീട്ടുകാർ പൊതിരെ തല്ലി.

അയൽവാസിക്കെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. മെഡിക്കൽ പരിശോധനയിൽ കു‌റ്റം തെളിഞ്ഞതിനെ തുടർന്ന് പ്രതിക്കെതിരെ ബലാൽസംഗ കു‌റ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ഗ്രേ‌റ്റർ നോയിഡ പൊലീസ് അറിയിച്ചു.