alcohol

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചെത്തിയ ആൾ പൊലീസിനെ കണ്ടതോടെ നടുറോഡിൽ ബൈക്കിനൊപ്പം കൂടെയുണ്ടായിരുന്ന ഭാര്യയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തെലങ്കാനയിലെ ഷംഷബാദിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. രാജു എന്നയാളാണ് ഭാര്യയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞത്.


'ഒരു പാർട്ടി കഴിഞ്ഞ് ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജു. മദ്യപിച്ചിരുന്നതിനാൽ പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ പരിഭ്രാന്തനാകുകയായിരുന്നു. തുടർന്ന് ഭാര്യയെയും വാഹനവും അവിടെത്തന്നെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.'-ട്രാഫിക് പൊലീസ് പറഞ്ഞു.


പൊലീസ് പട്രോളിംഗ് വാഹനം രാജുവിനെ കണ്ടെത്തി മടക്കി കൊണ്ടു വരികയായിരുന്നു. ശേഷം കൗൺസിലിംഗിനായി ഷംഷദ്ബാദ് ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെയും ഭാര്യയേയും അയക്കുകയും ചെയ്തു.